പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനി ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തിൽ പൊലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ സംഘത്തിലെ സ്ത്രീയ്ക്ക് അൻപത് വയസിൽ താഴെയാണ് പ്രായമെന്ന തെറ്റിദ്ധാരണ മൂലം ഭക്തർ ശരണം വിളിച്ച് വലിയനടപ്പന്തലിൽ തടഞ്ഞിരുന്നു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ ശരണം വിളിയുമായി ഓടിയെത്തി.
സംഘത്തിലെ സ്ത്രീകളിൽ ഒരാളുടെ പ്രായത്തെ ചൊല്ലി ഉടലെടുത്ത ശരണം വിളി സന്നിധാനത്ത് ഒരുമണിക്കൂറോളം യുദ്ധസമാന സാഹചര്യമുണ്ടാക്കി. പ്രതിഷേധം ശക്തമാക്കി ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകർ ഒരുഭാഗത്തും നിലവിട്ടാൽ പ്രതിരോധിക്കാൻ കമാൻഡോകൾ ഉൾപ്പെടെയുള്ള പൊലീസ് സംഘം മറു
ബഹളത്തിനിടയിൽ സംഘത്തിനൊപ്പമെത്തിയ യുവാവിന് മർദ്ദനമേറ്റു. തൃശൂർ തിരൂർ കണ്ടങ്ങേത്ത് വീട്ടിൽ മൃദുലിനാണ് (23) മർദ്ദനമേറ്റത്. പ്രതിഷേധം പകർത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാൻ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ്