health

എത്ര ദഹിക്കുവാൻ പ്രയാസമുള്ള ഭക്ഷണവും രാത്രിയിലായാലും കഴിച്ച് അത് ദഹിക്കും മുമ്പേ കിടന്നുറങ്ങുന്നു.

രണ്ടും മൂന്നും നോൺവെജ് ഒരുമിച്ച് കഴിക്കുകയും ഏറ്റവും തണുത്തതും പൊള്ളുന്ന ചൂടുള്ളതും കൃത്രിമ വസ്തുക്കൾ ചേർത്തതും മസാല വളരെ കൂടുതലുള്ളതും പൊരിച്ചതും കരിച്ചതും എല്ലാം കഴിക്കും. എത്ര അളവിലും ഒട്ടും വേണ്ടെങ്കിലും കഴിക്കും. വല്ലതും കഴിക്കണമെങ്കിൽ കുറച്ച് നിറവും മണവും രുചിയും ഇഷ്ടപ്പെടുന്ന ആകൃതിയും ഉണ്ടായിരുന്നാൽ മാത്രം മതിയെന്നായിരിക്കുന്നു. രോഗത്തെ ഉണ്ടാക്കുന്നതേത്? ആരോഗ്യത്തെ നിലനിറുത്തന്നതേത്? എന്നതൊക്കെ എല്ലാർക്കും ഒരുവിധം അറിയാം.

എന്നാലും ഒരു ചെറിയ കാര്യം പോലും മാറ്റുവാൻ ചിലർ തയ്യാറല്ല. ബിസ്‌കറ്റ് അധികം കഴിക്കണ്ടെന്നോ ഓട്സിനേക്കാൾ ചെറുപയർ ചേർത്ത കഞ്ഞി തന്നെയാണ് നല്ലതെന്നോ പറഞ്ഞാൽ അതൊന്നും അനുസരിക്കാൻ തയ്യാറല്ല.

വെറും വയറ്റിൽ തന്നെ കുളിക്കണം. അത് നല്ല വിശപ്പിനെ ഉണ്ടാക്കുമെന്ന് പറഞ്ഞാൽ അതും അനുസരിക്കില്ല. ഇക്കാര്യത്തിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

രാത്രി ഭക്ഷണത്തിന് രണ്ട് മണിക്കൂർ ശേഷം ഉറങ്ങുന്നതാണ് നല്ലത്. അത് പരമാവധി രോഗങ്ങളെ ചെറുക്കും.ചെറിയ വ്യായാമം പോലും പലരും ചെയ്യാറില്ല. രാവിലെ നേരത്തെ ഉണരുകയോ രാത്രി നേരത്തേ ഉറങ്ങുകയോ ചെയ്യുന്നില്ല.

പണ്ടൊക്കെ പകർച്ചവ്യാധികളായിരുന്നു മുന്നിൽ. ഇന്ന് ജീവിതശൈലീ രോഗങ്ങളാണ്. ഭക്ഷണത്തിലും മറ്റ് ശീലങ്ങളിലും ഉള്ള ശൈലി മാറ്റാതെ ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ കഴിയില്ല.അതിനാൽ ഒരു കാര്യം മാത്രമേ പറയാനുള്ളൂ.

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്‌പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481