pinarayi-vijayan

രാമതരംഗം ഏശാതെ പോയ കേരളത്തിൽ അയ്യപ്പ തരംഗം അലയടിക്കുകയാണ്. രാമജന്മഭൂമി പ്രശ്നം ആളിക്കത്തിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കിയ രാഷ്ട്രീയ കക്ഷിയാണ് ബി.ജെ.പി. അതിന് മുൻപ് സിദ്ധാന്തങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ പരാജയം രുചിച്ച ചരിത്രമാണ് അവർക്കുള്ളത്. രഥയാത്ര നടത്തി പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായായ ബി.ജെ.പി പളളിപൊളിച്ചു ഭരണകക്ഷിയായെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കേരളത്തിൽ അയ്യപ്പ തരംഗം ആഞ്ഞടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെത്തുന്നവരെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വ. ജയശങ്കർ തുറന്ന് കാട്ടുന്നു. അടഞ്ഞു കിടന്ന അയോധ്യയിൽ ആരാധന അനുവദിച്ച് അദ്വാനിക്ക് കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധിയാണെന്നും എന്നാൽ കേരളത്തിൽ ശബരിമല വിഷയം ആളിക്കത്തിക്കാൻ കർപ്പൂരമാകുന്നത് സഖാവ് പിണറായി വിജയനാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അഡ്വ. ജയശങ്കർ ഓർമിപ്പിക്കുന്നു.