shilpa-shetty

വിവാഹ വാർഷിക സമ്മാനം നേരത്തേ നൽകി ഞെട്ടിച്ചിരിക്കുകയാണ് രാജ് കുന്ദ്ര. ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര. ഏകദേശം 2 കോടിയിൽ അധികം രൂപ വില വരുന്ന റേഞ്ച് റോവർ വോഗാണ് താരത്തിന് സമ്മാനമായി നൽകിയത്. ഈ മാസം 22നാണ് ഇരുവരുടേയും ഒമ്പതാം വിവാഹ വാർഷികം.

നിറയെ ബലൂണുകൾ നിറച്ച വലിയ ബോക്സിനുള്ളിൽ എസ് യു വി പാർക്ക് ചെയ്ത് ഏറെ നാടകീയമായാണ് രാജ് കുന്ദ്ര വിവാഹ വാർഷിക സമ്മാനം ഭാര്യയ്ക്കു സമ്മാനിച്ചത്. സമ്മാനം കണ്ട് ശിൽപ്പ ഞെട്ടിപ്പോയി. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ വിവരം ശിൽപ്പ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരോടു പങ്കുവെച്ചത്. റേഞ്ച് റോവർ ശ്രേണിയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമാണ് വോഗ്. പെട്രോൾ, ഡീസൽ മോഡലുകളുള്ള വാഹനത്തിന്റെ എക്സ്‌ഷോറൂം വില 1.74 കോടി മുതൽ 3.88 കോടി രൂപ വരെയാണ്.