snakemaster

കാട്ടാക്കട, കൊറ്റംപ്പള്ളിക്കടുത്ത് ഏറക്കുന്നം ചാനൽക്കര എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. കിണറ്റിൽ രണ്ട് പാമ്പുകൾ കിടക്കുന്നു. വെള്ളം കോരാനെത്തിയ വീട്ടമ്മയാണ് കണ്ടത്. സ്ഥലത്തെത്തിയ വാവ കാണുന്നത് വെള്ളത്തിൽ നീന്തിത്തുടിക്കുന്ന രണ്ട് ശംഖുവരയൻ പാമ്പുകളെ. പെട്ടെന്നാണ് അത് വാവയുടെ ശ്രദ്ധയിൽ പെട്ടത്. കിണറ്റിന് അകത്തെ തൊടിയിൽ അതാ ഇരിക്കുന്നു മൂന്നാമത്തെ ശംഖുവരയൻ.

അപകടാവസ്ഥയിലുള്ള കിണർ ആയതിനാൽ ഇറങ്ങി എടുക്കുക പ്രയാസമാണ്. നാല്പത് അടി താഴ്ചയിൽ ഉള്ള കിണറിൽ കയർ കെട്ടിയിറക്കി പാമ്പുകളെ എടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഒരു പാമ്പ് കയറിൽ കയറി. പതിയെ അതിനെ പുറത്തെടുത്തു. അപകടകാരിയായ പാമ്പാണ്. കടിച്ചാൽ വേദന എടുക്കില്ലെങ്കിലും അറിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണ്. തുടർന്ന് ബാക്കിയുള്ള രണ്ട് പാമ്പുകളേയും ഇതേ രീതിയിൽ പുറത്തെടുത്തു. രണ്ട് പെൺപാമ്പുകളും ഒരു ആൺ പാമ്പും. ഇവർ ഇരതേടി കിണറ്റിലെത്തിയതാകാം. വാവ ഇവരെ പിടിച്ചതോടെ നാട്ടുകാരുടെ ഭീതിക്ക് വിരാമമായി. മൂന്നും വാവയുടെ കൈകളിൽ ഭദ്രം. കാണുക.. സാഹസിക കാഴ്ചകളുമായി സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...