sreedharan-pillai

പത്തനംതിട്ട: ശബരിമലയിൽ സംസ്ഥാനസർക്കാർ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. വളരെ ദുരിത പൂർണമായ അന്തരീക്ഷമാണ് ശബരിമലയിലേതെന്നും വിശ്വാസികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് ബി.ജെ.പി പരാതി നൽകിയിട്ടുണ്ട്. ശബരിമലയിലെ കടന്നുകയറ്റത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയേണ്ടതുണ്ട്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ അക്രമം നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല. അദ്ദേഹം ബി.ജെ.പിയുടെ ഭാഗമല്ല ' - ശ്രീധരൻ പിള്ള പറഞ്ഞു.