megha-mathew

സുഡാനി ഫെയിം സാമുവൽ റോബിൻസൺ,വിഷ്ണു വിനയ്,അനീഷ് ജി മേനോൻ,വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ. ജോജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കരീബിയൻ ഉഡായിപ്പ്'.കാർത്തികേയൻ സിനിമാസിന്റെ ബാനറിൽ ആർ.വി.കെ നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മേഘ മാത്യു ,മറീന മൈക്കിൾ കുരിശിങ്കൽ, നീഹാരിക എന്നിവരാണ് നായികമാർ. ശ്രീജിത്ത് രവി, ഋഷി പ്രകാശ്, നന്ദൻ ഉണ്ണി, ദിനേശ് പണിക്കർ, ദേവൻ, കൊച്ചു പ്രേമൻ, ജാസി ഗിഫറ്റ്, കോട്ടയം പ്രദീപ്, ചന്ദ്രദാസൻ, കലാഭവൻ ജോഷി, മുസ്തഫ, അൽത്താഫ്, റയാൻ, അജി, ജോജി, മാല പാർവ്വതി, ശാലി പ്രജിത്ത്, അമൃത, സുബിയ, അശ്വതി, മ്യൂസിക് ഡയറക്ടർ അരുന്ധതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. വേണുഗോപാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക്, ചാരു ഹരിഹരൻ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ: രാജൻ ഫിലിപ്പ്, വാർത്താ പ്രചാരണം: എ.എസ്.ദിനേശ്.