abdul-nasar-madani

കൊല്ലം: പി.ഡി.പി ചെയർമാൻ അബ്‌ദുൽ നാസർ മഅ്‌ദനിയുടെ മാതാവ് അസ്‌മാ ബീവി (67) അന്തരിച്ചു. അർബുധ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന ഇവർ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ആഴ്‌ചയാണ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അസ്‌മാ ബീവിയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാതാവിനെ കാണാൻ കോടതിയുടെ പ്രത്യേക അനുമതിയോടെ മഅ്‌ദനി കേരളത്തിലെത്തിയിട്ടുണ്ട്. മാതാവിന്റെ ഗുരുതര ആരോഗ്യാവസ്ഥ പരിഗണിച്ച് ഈ മാസം 12ആം തീയതി വരെ കേരളത്തിൽ തങ്ങാൻ മഅ്‌ദനിക്ക് കോടതി അനുമതി നീട്ടി നൽകിയിരുന്നു.