
1. കർണാടക ഉപതിരഞ്ഞെടുപ്പിൽ വിജയ തിളക്കവുമായി കോൺഗ്രസ് ജെ.ഡി.എസ് സഖ്യം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാല് സീറ്റുകളും വൻ ഭൂരിപക്ഷം നേടി സഖ്യം. യെദ്യൂപ്പരയുടെ തട്ടകം ആയിരുന്ന ശിവമോഗയിൽ മാത്രം ആണ് ബി.ജെ.പിക്ക് വിജയം നേടാൻ സാധിച്ചത്. രാമനഗര, ജംഖണ്ടി നിയമസഭാ സീറ്റുകളിലും മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ സീറ്റുകളിലും ജെ.ഡി.എസ് കോൺഗ്രസ് സഖ്യം വിജയിച്ചു.
2. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡ വിജയിച്ചപ്പോൾ, ബെല്ലാരി ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്റെ വി.എസ് ഉഗ്രപ്പ ബി.ജെ.പി സ്ഥാനാർത്ഥിയെ ഒന്നരലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സോണിയാ ഗാന്ധിയും ശ്രീരാമലുവം നേടിയ റെക്കാഡ് ഭൂരിപക്ഷത്തെ തകർക്കുന്ന ലീഡാണ് ഇത്. വർഷങ്ങളായി ബി.ജെ.പി നില നിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് ആണ് കോൺഗ്രസ് നേടിയത്.
3. ശബരിമല കടന്നു കയറ്റത്തിൽ സർക്കാർ മാപ്പു പറയണം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ശബരിമലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം. ദുരന്ത പൂർണമായ അന്തരീക്ഷം സർക്കാർ സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങൾ ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയതായും ശ്രീധരൻ പിള്ള.
4. മാദ്ധ്യമ പ്രവർത്തകരെ പ്രതിഷേധക്കാർ ആക്രമിച്ചെങ്കിൽ അത് തെറ്റ് എന്ന് ശ്രീധരൻ പിള്ള. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം. ഭക്തരുടെ ബുദ്ധിമുട്ടിൽ സർക്കാർ കുപ്രചരണം നടത്തുന്നു. ഫോണിൽ വിളിച്ചിട്ടില്ല എന്ന തന്ത്രിയുടെ മറുപടിയോട് പ്രതികരിക്കാൻ ഇല്ലെന്നും ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
5. ഇരുമുടിക്കെട്ട് ഇല്ലാതെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തി എന്ന് ദേവസ്വം ബോർഡ്. ആചാരങ്ങൾ സംരക്ഷിക്കേണ്ടത് ആണ്. ആർ.എസ്.എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും ബോർഡ്, ഇക്കാര്യം അന്വേഷിക്കും എന്നും പ്രതികരണം.
6. പടിയിൽ പിൻതിരിഞ്ഞ് നിന്നതും ആചാര ലംഘനം. ആചാരം ലംഘിക്കുന്നു എന്ന് പറഞ്ഞ് പ്രതിഷേധം നടത്തുന്നവർ തന്നെ ആചാരം ലംഘിക്കുന്നത് ശരിയല്ല. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ട് ഇല്ലാതെ കയറുന്നത് ആചാര ലംഘനം ആണ് എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കി ഇരുന്നു എന്നും ദേവസ്വം ബോർഡ്.
7. ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമലയിൽ എത്താൻ മടിക്കുന്നത്. യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ ഒരുക്കേണ്ടതുണ്ട്. മണ്ഡല കാലത്ത് ശബരിമലയിൽ എത്തും എന്നും തൃപ്തി ദേശായി പറഞ്ഞു.
8. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടി പാർവ്വതി. ആർത്തവം അശുദ്ധി ആണെന്ന് വിശ്വസിക്കുന്നില്ല. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് എതിരായ വിവേചനം അധിക കാലം തുടരനാവില്ല എന്ന് പാർവ്വതി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആർത്തവമുള്ള ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണം എന്ന് തോന്നിയാൽ പോവുക തന്നെ ചെയ്യും പാർവ്വതി പറഞ്ഞു.
9. ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റു മുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സാഫ്‌നഗരിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവർ ഹിസ്ബുൾ മുജാഹിദിൻ പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ഇദ്രിസ് സുൽത്താൻ, അമീർ ഹുസൈൻ റാത്തർ എന്നിവരാണ് കൊല്ലപ്പെട്ടത് എന്ന് സ്ഥിരീകരിച്ചു. മുഹമ്മദ് ഇദ്രിസ് മുമ്പ് സൈനികൻ ആയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആണ് ഇയാൾ ഭീകരർക്ക് ഒപ്പം ചേർന്നത്.
10. റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ റിസർവ്വ് ബാങ്കിനെ സീറ്റ് ബെൽറ്റിനോട് ഉപമിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ. റിസർവ്വ് ബാങ്ക് സീറ്റ് ബെൽറ്റ് പോലെയാണ്. അതില്ലാതിരുന്നാൽ അപകടം ഉണ്ടാവുമെന്ന് ഉറപ്പാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ സ്ഥാപനം എന്ന നിലയിൽ റിസർവ്വ് ബാങ്കിനെ സുരക്ഷിതമായി പരിഗണിക്കേണ്ടതാണ്. കേന്ദ്ര ധനമന്ത്രാലയവും റിസർവ്വ് ബാങ്കുമായുള്ള പ്രശ്‌നങ്ങൾ ഒട്ടും ആശ്വാസ്യമല്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
11. ഇന്ത്യവെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലക്‌നൗവിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ 5 വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാം. നേരത്തെ വിൻഡീസിന് എതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു.