ficci
ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള 2018 ലെ അവാർഡ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് കീഴിലുള്ള ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസി​ന് വേണ്ടി​ സി​. എ. ഒ കെ.ടി​. ദേവാനന്ദ്, ഡീൻ ആന്റണി​ സി​ൽവൻ ഡി​സൂസ, എ.ജി​. എം. സൂപ്പി​ കല്ലങ്ങോ‌‌ടൻ എന്നി​വർ ചേർന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുന്നു

കോഴി​ക്കോട്: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള 2018 ലെ അവാർഡ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് കീഴിലുള്ള ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻ
സസിന്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോളേജ് അധികൃതർ അവാർഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷങ്ങളിൽ ഡി.എം വിംസ് നടത്തിയ വിവിധ സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിധി നിർണയം. ജില്ലയിലെ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കിയ വിംസ് കുടുംബശ്രീ ആരോഗ്യ പരിരക്ഷാ ശാക്തീകരണ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുവാൻ സാധിച്ചു. സംസ്ഥാനമൊട്ടാകെ നാൽപ്പത്തിനാല് ലക്ഷത്തോളം വരുന്ന മെമ്പർമാരിൽ ഒന്നരലക്ഷം ആളുകൾ വയനാട് ജില്ലയിൽ അംഗങ്ങളാണ്.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തുമായുള്ള ആരോഗ്യ സംരക്ഷണ ഉടമ്പടിയിലൂടെ സാംക്രമിക രോഗങ്ങളുടെ പകർച്ച തട
യുവാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും സാധിച്ചു. സൗജന്യ ചികിത്സാ പദ്ധതിയായ വിംസ് സൗഖ്യത്തിന്റെ ആവിഷ്‌ക്കാരത്തോടെ വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളടക്കമുള്ളവർക്ക് ചികിത്സ യഥാസമയം ലഭ്യമാക്കുവാനായി​.
മറ്റു സാമൂഹ്യ പ്രവർത്തനങ്ങളായ ആദിവാസി സ്ത്രീകൾക്കുള്ള സൗജന്യപ്രസവ ചികിത്സ, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്ക്കരണ ക്ലാസ്സുകൾ, ജീവൻരക്ഷാ ഉപാധികളെക്കുറിച്ചുള്ള പരിശീലനപരിപാടികൾ, ട്രാഫിക് ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയവയും അവാർഡ് നൽകുമ്പോൾ പരി​ഗണി​ച്ചു.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ സാമൂഹിക ഇടപെടലുകളുടെ ഫലമായി ഇത്തരമൊരു അവാർഡ് ലഭിക്കാൻ ഇടയായത് ഏറെ സന്തോഷം പകരുന്നതായി ഡിഎം വിംസ് മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കൂടാതെ രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ പിന്നോക്കവസ്ഥയിലുള്ള ജനങ്ങൾക്കിടയിൽ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ അവാർഡ് ഒരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.