സാൻഫ്രാൻസിസ്കോ: യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി 115 ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു. ഇത്തരം അക്കൗണ്ടുകളിലെ വിദേശ ഇടപെടലുകളും നുണപ്രചരണങ്ങളും ലോ എൻഫോഴ്സ്മെന്റ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് അക്കൗണ്ടുകൾ പൂട്ടിച്ചത്. തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഈ തീരുമാനത്തിലെത്തിയത്.
ഇൻസ്റ്റഗ്രാമിൽ പല അക്കൗണ്ടുകളും സിനിമാ കായികമേഖലയിലുള്ളവരുടെ പേരിലാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭരണകൂടത്തിനെതിരെയും ട്രംപിനെതിരെയും നടത്തുന്ന കുപ്രചാരങ്ങൾക്ക് തടയിടാനാണ് ഈ തീരുമാനമെടുത്തത്. പല അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്നത് റഷ്യ-ഫ്രഞ്ച് മേഖലയിലുള്ളവരാണ്. ഇതിനെകുറിച്ച് അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി തലവൻ നതാനിയേൽ ഗ്ലിച്ചർ പറഞ്ഞു.