എയർലൈൻ സ്ഥാപനത്തിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിന് നടത്തിയ തരികിട നിമിഷങ്ങളാണ് ഒ മൈ ഗോഡിന്റെ പുതിയ എപ്പിസോഡിനെ വേറിട്ട് നിറുത്തിയത്. തിരുവനന്തപുരത്തെ പ്രമുഖ എയർലൈൻ ഇൻസ്റ്റിറ്റ‌്യൂട്ടിലെ കൂട്ടുകാരാണ് സഹപാഠിയ്ക്ക് പണി കൊടുത്തത്. റിക്രൂട്ട്മെന്റിന്റെ ഭാഗമായി മലകയറ്റവും പിന്നീട് ഗ്ലൈഡറിലൂടെ പറക്കാനും ശ്രമിക്കുമ്പോൾ സംഭവിക്കുന്ന കെണി ഒരുക്കമാണ് ഓ മൈ ഗോഡിലൂടെ ചിരി പടർത്തിയത്.
കൊല്ലം സ്വദേശിയായ പെൺകുട്ടി പെട്ടുപോയ നിമിഷങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നത് പുതുമയുള്ള ക്ലൈമാക്സ് സമ്മാനിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് അടുത്ത് തിരിച്ചിട്ട പാറയിലായിരുന്നു ഓ മൈ ഗോഡിന്റെ ലൊക്കേഷൻ. സാബു പ്ലാങ്കവിള, ഫ്രാൻസിസ് അമ്പലമുക്ക്, രജിത്ത് ഐത്തി, പ്രവീൺ നെടുമങ്ങാട് എന്നിവരാണ് അവതാരകർ.