trump

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ സർക്കാരിന് നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് അവസാനിച്ചു. അടുത്ത രണ്ടുവർഷം സർക്കാരിന്റെ ഭാവി എന്താകുമെന്ന്  തീരുമാനിക്കുന്നതിൽ തിരഞ്ഞെടുപ്പ് സുപ്രധാന പങ്കുവഹിക്കും. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കുമാണ് ഇന്നലെ ജനങ്ങൾ ഇന്ന് വിധിയെഴുതിയത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന അഭിപ്രായ സർവേകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണ്. പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് വിജയസാദ്ധ്യത കൂടുതലെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇരുസഭകളിലും മുൻതൂക്കം. 

അമേരിക്കൻ ചരിത്രത്തിലെ കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പ്. 20 മാസത്തെ ട്രംപ് ഭരണത്തിൻമേലുള്ള ഹിതപരിശോധനയ്ക്കാണ് അമേരിക്ക വേദിയാകുന്നത്. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം കുറഞ്ഞാൽ തുടർഭരണം ട്രംപ് സർക്കാരിന് സുഗമമാവില്ല. വിവാദത്തനിടയാക്കിയ നയങ്ങൾ പലതും തിരുത്തേണ്ടിവരും.

2016ൽ ട്രംപിനെ പിന്തുണച്ച പത്ത് സംസ്ഥാനങ്ങളിൽ നിന്ന് മത്സരിച്ച ഡെമോക്രാറ്റുകളുടെ വിജയം സെനറ്റിലെ ഭൂരിപക്ഷത്തിൽ നിർണായകമാകും. പോളിംഗ് അവസാനിച്ചതോടെ വോട്ടെണ്ണി തുടങ്ങി.