valsan-thillenkeri

1. ശബരിമല പതിനെട്ടാം പടിയിൽ താൻ ആചാരം ലംഘനം നടത്തിയിട്ടില്ല എന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും. ആചാര ലംഘനം നടന്നു എന്ന് തന്ത്റിയും. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാര ലംഘനം. അങ്ങനെ കയറാൻ അവകാശം തന്ത്റിക്കും രാജ കുടുംബത്തിനും മാത്രം എന്നും തന്ത്റി.


2. അതേസമയം, പതിനെട്ടാം പടിയിലൂടെ തിരിച്ച് ഇറങ്ങിയിട്ടില്ല എന്ന് വത്സൻ തില്ലങ്കേരി. ബഹളം കേട്ടാണ് പതിനെട്ടാം പടിയിൽ എത്തിയത്. പൊലീസിന്റെ മെഗാഫോണിലൂടെ ഭക്തരോട് സംസാരിച്ചത് സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ എന്നും, മെഗാഫോൺ തന്നത് ആരെന്ന് അറിയില്ല എന്നും തില്ലങ്കേരിയുടെ വിശദീകരണം.


3. സന്നിധാനത്ത് ആയിരുന്ന തില്ലങ്കേരി പതിനെട്ടാം പടി വഴി തിരികെ ഇറങ്ങിയെന്ന് ആയിരുന്നു ആക്ഷേപം. ആചാര ലംഘനം നടന്നിട്ടുണ്ട് എന്നു തെളിഞ്ഞാൽ അയ്യപ്പന്റെ പേരിൽ താൻ മാപ്പു പറയാൻ തയ്യാറെന്നും വത്സൻ തില്ലങ്കേരി. അതേസമയം, ആർ.എസ്.എസ് നേതാവ് നടത്തിയതായി പറയപ്പെടുന്ന ആചാര ലംഘനത്തെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള


4. ഉത്തർ പ്രദേശിൽ, ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്നു മാറ്റി മുഖ്യമന്ത്റി യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം. വിവാദങ്ങൾക്ക് വഴിമരുന്നിട്ട് യോഗിയുടെ പ്രഖ്യാപനം അയോദ്ധ്യയിലെ രാമകഥാ പാർക്കിൽ ദീപാവലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ. വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ അയോദ്ധ്യാ വിഷയം മുഖ്യ അജണ്ടയാക്കി നിർത്താനുള്ള ആർ.എസ്.എസ്- സംഘപരിവാർ നീക്കങ്ങളുടെ ഭാഗമാണ് പുനർ നാമകരണം എന്ന് വ്യക്തം


5. അയോദ്ധ്യ ഇന്ത്യയുടെ അഭിമാനം എന്നും, ശ്രീരാമന്റെ ജന്മഭൂമിയോട് അനീതി അനുവദിക്കാൻ ആകില്ലെന്നും മുഖ്യമന്ത്റി. ജില്ലയുടെ പേരുമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ അയോദ്ധ്യയിൽ വൻ വികസന പദ്ധതികൾ നടപ്പാക്കും എന്നും മുഖ്യമന്ത്റിയുടെ വാഗ്ദാനം. പ്രഖ്യാപനങ്ങളുടെ കൂട്ടത്തിൽ അയോദ്ധ്യയിൽ പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജും. അലഹബാദ് നഗരത്തിന് പ്രയാഗ് രാജ് എന്ന് എന്നു പേരു നൽകിയതിനു തൊട്ടു പിന്നാലെയാണ് ഫൈസാബാദിന്റെ പേരുമാറ്റം


6. അയോധ്യയിൽ രാമ ക്ഷേത്ര നിർമാണം അടുത്ത മാസം തന്നെ ആരംഭിക്കും എന്ന് രാമജന്മ ഭൂമി ന്യാസ് അദ്ധ്യക്ഷൻ റാംവിലാസ് വേദാന്തി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുസ്ലിം വിഭാഗങ്ങളുമായി ധാരണയിൽ എത്തിയ ശേഷം ലക്നൗവിൽ പള്ളി പണിയും. രാമക്ഷേത്ര നിർമാണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് സുപ്രിം കോടതിയിലെ കേസ് തടസ്സം അല്ലെന്നും വേദാന്തി. അയോദ്ധ്യ കേസ് പരിഗണിക്കുന്ന തീയതി ജനുവരിയിൽ തീരുമാനിക്കും എന്ന് സുപ്രിം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു


7. കർണാടക ഉപതിരഞ്ഞെടുപ്പിൽ വിജയ തിളക്കവുമായി കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാല് സീറ്റുകളും വൻ ഭൂരിപക്ഷം നേടി സഖ്യം. യെദ്യൂരപ്പയുടെ തട്ടകം ആയിരുന്ന ശിവമോഗയിൽ മാത്രം ആണ് ബി.ജെ.പിക്ക് വിജയം നേടാൻ സാധിച്ചത്. രാമനഗര, ജംഖണ്ടി നിയമസഭാ സീറ്റുകളിലും മാണ്ഡ്യ, ബെല്ലാരി ലോക്സഭാ സീറ്റുകളിലും ജെ.ഡി.എസ്- കോൺഗ്രസ് സഖ്യം വിജയിച്ചു.

8. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി ശിവരാമ ഗൗഡ വിജയിച്ചപ്പോൾ, ബെല്ലാരി ലോക്സഭാ സീറ്റിൽ കോൺഗ്രസിന്റെ വി.എസ് ഉഗ്രപ്പ ബി.ജെ.പി സ്ഥാനാർത്ഥിയെ ഒന്നരലക്ഷത്തിൽ അധികം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സോണിയാ ഗാന്ധിയും ശ്രീരാമലുവും നേടിയ റെക്കാഡ് ഭൂരിപക്ഷത്തെ തകർക്കുന്ന ലീഡാണ് ഇത്. വർഷങ്ങളായി ബി.ജെ.പി നില നിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് ആണ് കോൺഗ്രസ് നേടിയത്


9. ബി.ജെ.പി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ ഫോണിൽ വിളിച്ച സംഭവത്തിൽ തന്ത്റി കണ്ഠരര് രാജീവരോട് വിശദീകരണം തേടി ദേവസ്വംബോർഡ്. മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും എന്ന് ബോർഡ് അംഗം കെ.പി ശങ്കർദാസ്. തുലാമാസ പൂജയ്ക്ക് നട തുറന്ന സമയത്ത് യുവതീ പ്രവേശനത്തിന് എതിരെ നടത്തിയ പരികർമ്മികളുടെ അടക്കം പ്രതിഷേധത്തിൽ രാഷ്ട്രീയം ഉണ്ടോ എന്ന് സംശയിക്കുന്നതായും പ്രതികരണം


10. ശ്രീധരൻ പിള്ളയുടെ വിവാദ വെളിപ്പെടുത്തലിൽ തന്ത്റി കുടുംബത്തിനും അതൃപ്തി ഉള്ളതായി സൂചന. സ്ത്രീ പ്രവേശനത്തിന് എതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയർത്തുന്നവരെ പ്രതിക്കൂട്ടിൽ ആക്കുന്ന വിധത്തിൽ ആയിപ്പോയി ശ്രീധരൻ പിള്ളയുടെ പ്രതികരണം എന്ന് തന്ത്റി കുടുംബം. ബി.ജെ.പി അദ്ധ്യക്ഷന്റെ വെളിപ്പെടുത്തലിൽ തന്ത്റി കണ്ഠരര് രാജീവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു


11. അതേസമയം, സമരമുഖത്ത് നിൽക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തി പ്രതിക്കൂട്ടിൽ ആകുന്ന നടപടികൾ അവസാനിപ്പിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് നിർദ്ദേശം നൽകി കേന്ദ്രനേതൃത്വം. ശ്രീധരൻ പിള്ളയുടെ പരസ്യമായ അവകാശവാദം ഒഴിവാക്കാം ആയിരുന്നു. എന്നാൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് പൂർണ്ണ പിന്തുണ ആണ് കേന്ദ്ര നേതൃത്വം നൽകുന്നത്