cricket

ഗോൾ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം തകർച്ച നേരിട്ടെങ്കിലും ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം സ്‌റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ 103/5 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ അരങ്ങേറ്രക്കാരൻ ബെൻ ഫോക്‌സിന്റെ അവസരോചിതമായ ബാറ്റിംഗാണ് പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

184 പന്ത് നേരിട്ട് 6 ഫോറുൾപ്പെടെ 87 റൺസുമായി ഒന്നാംദിനം സ്റ്രമ്പെടുക്കുമ്പോഴും ഫോക്സ് ക്രീസിലുണ്ട്. സാം കറൻ (48), ആദിൽ റഷീദ് (35) എന്നിവർ വാലറ്റത്ത് ഫോക്സിന് മികച്ച പിന്തുണ നൽകി. ഓപ്പണർ ജെന്നിംഗ്സ് (46), ജോ റൂട്ട് (35), ജോസ് ബട്ട്‌ലർ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. ദിൽറുവാൻ പെരേര ലങ്ക്ക്കായി 4 വിക്കറ്റ് നേടിയിട്ടുണ്ട്.സുരംഗണ ലക്മൽ 2വിക്കറ്റ് വീഴ്ത്തി. തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന രംഗണ ഹെറാത്ത് ഒരു വിക്കറ്റ് വീഴ്ത്തി.