old-man-arested-

കോട്ടയം: പാടത്ത് ഇരതേടി എത്തിയ ദേശാടന പക്ഷികളെ വെടിവച്ചിടുന്ന ഒരു വേട്ടക്കാരന് ഫോട്ടോഗ്രാഫർ നൽകിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശാടന പക്ഷികളെ വെടിവച്ചിടുന്ന മദ്ധ്യവയ്സകന്റെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ പകർത്തുകയായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വേട്ടക്കാരനെ വനംവകുപ്പ് കൈയോടെ പിടികൂടുകയായിരുന്നു.

old-men-arested

മല്ലപ്പള്ളി തലച്ചിറക്കൽ സണ്ണിയാണ് അകത്തായത്. കുന്നന്താനം നടക്കൽ പാടശേഖരത്ത് കാറിലെത്തി പക്ഷികളെയാണ് സണ്ണി വേട്ടയാടിയത്. ചിത്രങ്ങളോടൊപ്പം ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ വനംവകുപ്പ് വിവരമറിഞ്ഞത് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രചരിച്ച വീഡിയോയും ഫോട്ടോയും തെളിവായി സ്വീകരിച്ചായിരുന്നു അറസ്റ്റ്.

old-men-arested

രണ്ട് തോക്കുകളുമായി കാറിൽ എത്തുന്നതും പക്ഷികളെ വെടിവയ്ക്കുന്നതും ഒറ്റ വെടിക്ക് നാലും അഞ്ചും പക്ഷികൾ ചിറകടിച്ച് വീഴുന്നതും വീഡിയോയിലുണ്ടായിരുന്നു. സണ്ണി സഞ്ചരിച്ച നിസാൻ കാറും വീടിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വെടിയിറച്ചിയും ഒരു എയർഗണ്ണും ലൈസൻസുള്ള മറ്റൊരു തോക്കും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.