ന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ 'അതിബുദ്ധി പരമായ" സാമ്പത്തിക നയങ്ങൾ വരുത്തിവച്ച ബാദ്ധ്യത തീർക്കാൻ ആർ.ബി.ഐയിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ആർ.ബി.ഐയുടെ 9.59 ലക്ഷം കോടിരൂപയുടെ കരുതൽ ശേഖരത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനായി 3.6 ലക്ഷം കോടിരൂപ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ കരുത്തുകാട്ടണമെന്നും രാഹുൽ പറഞ്ഞു.