champions-legue

ടൂറിൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരങ്ങളിൽ പ്രമുഖ ടീമുകൾ യൂറോപ്പിലെ വിവിധ മൈതാനങ്ങളിൽ ഇന്ന് രാത്രി ഏറ്രുമുട്ടും.ഇതിഹാസ ഫുട്ബാളർ ക്രിസ്‌റ്ര്യാനൊ റൊണാൾഡോയുടെ ഇപ്പോഴത്തെ ക്ലബ് യുവന്റസും മുൻ ക്ലബ് മാഞ്ചസ്റ്രർ യുണൈറ്രഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. രാത്രി 1.30 മുതലാണ് മത്സരം.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഡിബാല നേടിയ ഗോളിൽ യുവന്റസ് 1-0ത്തിന്റെ ജയം നേടിയിരുന്നു. റയൽ മാഡ്രിഡ് വിക്ടോറിയ പ്ലാസനെയും മാഞ്ചസ്റ്റർ സിറ്റി ഷക്താർ ഡോണറ്റ്‌സ്‌കിനെയും നേരിടുന്നുണ്ട്.ബയേൺ മ്യൂണിക്കിന് എ.ഇ.കെ ഏതൻസാണ് എതിരാളികൾ.

ടി വി ലൈവ്

വിക്‌ടോറിയ പ്ലാസൻ - റയൽ മാഡ്രിഡ്

(രാത്രി 1.30 മുതൽ, സോണി സിക്സ്)

മാൻ.സിറ്റി - ഷക്താർ

(രാത്രി 1.30 മുതൽ, സോണി ടെൻ1)

യുവന്റസ് - മാൻ.യുണൈറ്റഡ്

(രാത്രി 1.30 മുതൽ, സോണി ടെൻ 2)