തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴുണ്ടായ സംഭവങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത്. 'ശ്രീധരൻ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കൺഫ്യൂഷനിൽ രണ്ടും വേണ്ടെന്ന് വച്ച് കേരള 'മൈക്ക്' മന്ത്രി 'നാവോ'ത്ഥാന നായകൻ പതിവ് പോലെ മൈതാനത്ത് തള്ളാൻ പോയി.' എന്നാണ് ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് ബൽറാം മുഖ്യമന്ത്രിയെ പരിഹസിച്ചത്. അതേസമയം, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയ്ക്ക് പതിനെട്ടാം പടിയ്ക്ക് സമീപം പൊലീസ് മൈക്ക് കൈമാറിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന്റെ മുന്നൊരുക്കങ്ങളെ വിമർശിച്ച് ഒട്ടേറെ പേർ രംഗത്തുവന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീധരൻ പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കൺഫ്യൂഷനിൽ രണ്ടും വേണ്ടെന്ന് വച്ച് കേരള മൈക്ക് മന്ത്രി 'നാവോ'ത്ഥാന നായകൻ പതിവ് പോലെ മൈതാനത്ത് തള്ളാൻ പോയി.