കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീമിൽ ഓഫീസർമാരാകാൻ അവസരം. 90 ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ആകെ 70 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെഫ്റ്റനന്റ് റാങ്ക് മുതൽ കമീഷന്റ് ഓഫീസർവരെയാകാൻ അവസരമുണ്ട്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ- 27.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ കൺസൾട്ടന്റ്സ് , റിസർച്ച് ഫെലോ തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: www.tedu.iift.ac.in. വാക് ഇൻ ഇന്റർവ്യൂ നവംബർ 12 . വിലാസം:Centre for Regional Trade,Centre for Research on International Trade (CRIT),Indian Institute of Foreign Trade,7th floor, NAFED House,Ashram Chowk, Ring road,New Delhi – 110014.
നാഷണൽ ഹെൽത്ത് മിഷൻ
നാഷ്ണൽ ഹെൽത്ത് മിഷൻ 93 തസ്തികയിൽ ഒഴിവ്. മെഡിക്കൽ ഓഫീസർ, ഡയലിസിസ് ടെക്നീഷ്യൻ, പീഡിയാട്രീഷ്യൻ, ക്ളിനിക്കൽ ഫിസിയോളജിസ്റ്റ് , ഒപ്റ്റെമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, അക്കൗണ്ടന്റ്, ജില്ലാ കോർഡിനേറ്റർ, സ്പെഷ്യലിസ്റ്റ്, ദന്തൽ ഹൈജിനിസ്റ്റ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. വെബ്സൈറ്റ്: www.punezp.org. നവംബർ 19 വരെ അപേക്ഷിക്കാം.
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ 64 തസ്തികകളിൽ ഒഴിവ്. ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്.വെബ്സൈറ്റ്: www.aai.aero. ഡിസംബർ 5 വരെ അപേക്ഷിക്കാം.
പവർഗ്രിഡ് കോർപറേഷനിൽ
പവർഗ്രിഡ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 16 ഒഴിവുണ്ട്. അസി. എൻജിനിയർ 12, അസി. ഓഫീസർ (അക്കൗണ്ട്സ്) 02, സീനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 01, ഡെപ്യൂട്ടി മാനേജർ 01 എന്നിങ്ങനെയാണ് ഒഴിവ്.www.powergridindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി നവംബർ 30.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഡെപ്യൂട്ടി രജിസ്ട്രാർ -8, അസി. രജിസ്ട്രാർ -5 ഒഴിവുണ്ട്. രണ്ട് തസ്തികയിലും യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബർ 15 വൈകിട്ട് അഞ്ച്. വിശദവിവരം: www.pondiuni.edu.in
തമിഴ്നാട് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ
തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷൻ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് സബ് ഓർഡിനേറ്റ് സർവീസിൽ 53 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 28. വിശദവിവരത്തിന് --www.tnpsc.gov.in