കേരള സ്റ്റേറ്റ് ഐടി മിഷനിൽ കരാർ അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണലുകളെ നിയമിക്കും. സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -1, സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ 02, സീനിയർ നെറ്റ്വർക് എൻജിനിയർ 01, ഹെൽപ് ഡെസ്ക് ഓപ്പറേറ്റർ-2 ഒഴിവുണ്ട്. വിശദവിവരങ്ങൾ: www.itmission.kerala.gov.in .വിലാസം: Director, Kerala State IT Mission, ICT Campus Vellayambalam, Thiruvananthapuram-695033 എന്ന വിലാസത്തിൽ നവംബർ 26നകം ലഭിക്കണം.
ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഒഫ് മെഡി. സയൻസസ്
നഴ്സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കൽ സയൻസസ് (യുപിയുഎംഎസ്), അപേക്ഷ ക്ഷണിച്ചു.സ്റ്റാഫ് നഴ്സ്: 60 ഒഴിവ്. (ജനറൽ -50, ഒബിസി -27, എസ്സി -21, എസ്ടി - 2).പ്രായം: 40 വയസ്.ശമ്പളം: 44,900 1,42,400 രൂപ.യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ജനറൽ നഴ്സിംഗ് ഡിപ്ലോമയും മിഡ്വൈഫറിയും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ബി.എസ്സി നഴ്സിംഗും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെ എ ഗ്രേഡ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി രജിസ്ട്രേഷനും.ഫീസ്: 1000 രൂപ. എസ്.സി, എസ്,ടി വിഭാഗക്കാർക്ക് 500 രൂപ.അപേക്ഷിക്കേണ്ട വിധം: www.upums.ac.in എന്ന വെബ്സൈറ്റിലൂടെ. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ20.
ബി.പി.സി.എൽ കിയാൽ ഫ്യുവൽ ഫാം ലിമിറ്റഡിൽ
ബി.പി.സി.എൽ കിയാൽ ഫ്യുവൽ ഫാം പ്രൈവറ്റ് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: ബിരുദവും സി.എ/സി.എം.എ. അപേക്ഷ bkffpl@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 12നകം ലഭിക്കണം. അപേക്ഷിച്ചതിന്റെ പ്രിന്റ് BPCL-KIAL Fuel Farm Pvt. Ltd, C/o Kannur International Airport Ltd, Karaperavoor ( P O), Mattannur, Kannur, Kerala- 670 702 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 7025007444.-
ആർട്ട് എഡ്യൂക്കേഷൻ ലക്ചറർ തസ്തികയിൽ ഒഴിവ്.
എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ആർട്ട് എഡ്യൂക്കേഷൻ വിഷയത്തിൽ ലക്ചറർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരിക്കും നിയമനം. സർക്കാർ സ്കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ എൻ.ഒ.സി സഹിതം നവംബർ 15 നു മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക: www.scert.kerala.gov.in.
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് നോർത്തേൺ റീജണിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവുണ്ട്. ആകെ 523 ഒഴിവാണുള്ളത്. www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17.
വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ ഗ്രേഡ് ഒന്ന്, അസി. പ്രൊഫസർ ഗ്രേഡ് രണ്ട് വിഭാഗങ്ങളിലായി ആകെ 115 ഒഴിവുണ്ട്. അദ്ധ്യേപകേതര തസ്തികകളിൽ ആകെ 25 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 05. വിശദവിവരത്തിന് : www.nitw.ac.in
ഒഡിഷ ഹൈഡ്രോ പവർ കോർപറേഷനിൽ ട്രെയിനി
ഒഡീഷ ഹൈഡ്രോ പവർ കോർപറേഷൻ ലിമിറ്റഡിൽ ഡിപ്ലോമ എൻജിനിയർ ട്രെയിനീസ്, ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനീസ്, മാനേജ്മെന്റ് ട്രെയിനീസ് 96 ഒഴിവുണ്ട്. www.ohpcltd.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ -5.
മംഗളൂരു പെട്രോകെമിക്കൽസിൽ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഒ.എൻ.ജി.സി മംഗളൂരു പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാഡ്വേറ്റ്/ ടെക്നിഷ്യൻ അപ്രന്റിസാവാൻ അവസരം. കെമിക്കൽ -2, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് -3, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -1, മെക്കാനിക്കൽ -1 എന്നിങ്ങനെയാണ് ഗ്രാഡ്വേറ്റ് അപ്രന്റിസ് ഒഴിവുകൾ. അതത് ട്രേഡിൽ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. കെമിക്കൽ -2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -2, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -1 എന്നിങ്ങനെയാണ് ടെക്നിഷ്യൻ അപ്രന്റിസ്ഷിപ് ഒഴിവുകൾ. അതത് ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത : ompl.co.in/current-openings എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 23.