ഇൻഫന്ററി ബറ്റാലിയൻ 117 ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ് തസ്തികയിൽ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. മണ്ണാർപുരം, തിരുച്ചിറപ്പിള്ളി, തമിഴ്നാട് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ആരോഗ്യവാൻമാരായ വിമുക്തഭടൻമാർക്കും അപേക്ഷിക്കാവുന്നതാണ്. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. കേരളത്തിൽനിന്നുള്ള അപേക്ഷകർ നവംബർ 13 രാവിലെ അഞ്ചിന് തിരുച്ചിറപ്പിള്ളിയിലെ ബെറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിൽ റിക്രൂട്ട്മെന്റിനായി എത്തണം.
സോൾജ്യർ ജനറൽ ഡ്യൂട്ടി: 57 ഒഴിവ്.സോൾജ്യർ ക്ലാർക്ക്: ഒരു ഒഴിവ്.
സോൾജ്യർ (വാഷർമാൻ): ഒരു ഒഴിവ്. നവംബർ 12 മുതൽ 17 വരെയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : www.joinindianarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക.
ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ഉത്തരാഖണ്ഡിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസിൽ വിവിധ തസ്തികകളിലായി 12ഒഴിവുണ്ട്. സയന്റിസ്റ്റ് സി, ഇൻഫർമേഷൻ സയന്റിസ്റ്റ്, പേഴ്സണൽ അസിസ്സറ്റന്റ് ഓരോന്നും ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ് -3, ജൂനിയർ സയന്റിഫിക് അസി. -2, എൽഡിസി-1,ഡ്രൈവർ ബി-1, കൺസൾട്ടൻ്സ്(ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) -1, കൺസൾട്ടന്റ്സ് (അഡ്മിനിസ്ട്രേഷൻ) -1 എന്നിങ്ങനെയാണ് ഒഴിവ്.- വിശദമായി www.aries.res.in ൽ.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ- 11.
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എച്ച്.ആർ വിഭാഗത്തിൽ ചീഫ് മാനേജർ (ഹ്യൂമൻ റിസോഴ്സ്) അഞ്ചൊഴിവുണ്ട്. യോഗ്യത, അപേക്ഷിക്കേണ്ടവിധം തുടങ്ങിയവ സംബന്ധിച്ച് വിശദമായി വെബ്സൈറ്റിൽ : www.gailonline.com വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21.