ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് അസോസിയേറ്റ് ഇ -1,എക്സിക്യൂട്ടീവ് അസോസിയേറ്റ് ഡി -1, ജൂനിയർ അസോസിയേറ്റ് -1 തസ്തികകളിൽ ഒഴിവുണ്ട്. എച്ച്എംടിയിൽ നിന്നൊ ഇതിന്റെ ഉപകമ്പനിയിൽ നിന്നോ വിരമിച്ചവരാകണം അപേക്ഷകർ. കരാർ നിയമനമാണ്. എക്സിക്യൂട്ടീവ് അസോസിയറ്റ് -ഇ യോഗ്യത ബിടെക്(മെക്കാ-നിക്കൽ), എക്സിക്യൂട്ടീവ് അസോസിയേറ്റ്- ഡി യോഗ്യത ഡിപ്ലോമ(ഇലക്ട്രിക്കൽ), ജൂനിയർ അസോസിയറ്റ് യോഗ്യത എസ്.എസ്.എൽ.സി. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്-- Manager(HR), HMT Machine tools Ltd, Kalamassery, HMT Colony P O, Pin 683503 എന്ന വിലാസത്തിൽ നവംബർ ഒമ്പതിനകം ലഭിക്കണം.
മാർക്കറ്റിംഗ് ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ് പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. ജനറൽ മാനേജർ(മാർക്കറ്റിംഗ്)/ജോയിന്റ് ജനറൽ മാനേജർ (മാർക്കറ്റിംഗ്)-1, റീജണൽമാനേജർ (മാർക്കറ്റിംഗ്)/യൂണിറ്റ് സെയിൽസ് ചീഫ് -9,മാനേജർ- (സെയിൽസ് ആൻഡ് സർവീസ്)/ഡെപ്യൂട്ടി മാനേജർ (സെയിൽസ് ആൻഡ് സർവീസിംഗ്) 14, ജോയിന്റ് ജനറൽമാനേജർ(ഫിനാൻസ്)/ഡെപ്യൂട്ടി ജനറൽമാനേജർ(ഫിനാൻസ്)/അസി. ജനറൽ മാനേജർ(ഫിനാൻസ്)-6, മാനേജർ(ഫിനാൻസ്)/ഡെപ്യൂട്ടി മാനേജർ(ഫിനാൻസ്) -7,ഡെപ്യൂട്ടി ജനറൽ മാനേജർ(എച്ച്ആർ)/ അസി. ജനറൽമാനേജർ(എച്ച്ആർ) -6 എന്നിങ്ങനെ ഒഴിവുണ്ട്.The Deputy General Manager( CP & HR), HMT Machine tools Ltd, HMT, HMT Bhavan, No 59, Bellary Road, Bangalore- 560032 എന്ന വിലാസത്തിൽ നവംബർ 26ന് വൈകിട്ട് 5.30നകം ലഭിക്കത്തക്കവിധം അയയ്ക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.വിശദവിവരത്തിന് : www.hmtindia.com / www.hmtmachinetools.com