സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലേക്ക് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. ടെക്നിക്കൽ ഓഫീസർ (സ്കിൽ ഡെവലപ്മെന്റ്/പ്രോസസിംഗ്/ടെസ്റ്റിംഗ്/ഡിസൈൻ/ടൂൾ റൂം/കാഡ്/കാം) യോഗ്യത: മെക്കാനിക്കൽ/ കെമിസ്ട്രി/ പോളിമർ ടെക്നോളജിയിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്. അല്ലെങ്കിൽ പോളിമർ സയൻസിൽ സ്പെഷ്യലൈസേഷനോടെ ഒന്നാം ക്ലാസ്സ് എംഎസ്സി. ഉയർന്ന പ്രായം 32. സീനിയർ ഓഫീസർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ. ഓഫീസർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ. ഉയർന്ന പ്രായം 35. അസി. ഓഫീസർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) യോഗ്യത ബിരുദം. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം/എംബിഎ അല്ലെങ്കിൽ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ.ഉയർന്ന പ്രായം 32. www.cipet.gov.in ൽ ലഭിക്കും.- The Director (administration), CIPET Head Office, T V K Industrial Estate, Guindy, Chennai- 600032എന്ന വി-ലാ-സത്തിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി- നവംബർ - 15.