എസ്.ബി.ഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ അനലറ്റിക്സ് ട്രാൻസ്ലേറ്റേഴ്സ് -4, സെക്ടർ ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്- 19, പോർട്ഫോളിയോ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് -4, സെക്ടർ റിസ്ക് സ്പെഷ്യലിസ്റ്റ് -20 എന്നിങ്ങനെ ഒഴിവുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ മുംബൈ സെന്ററിലായിരിക്കിക്കും നിയമനം.അപേക്ഷാഫീസ് : 600 രൂപ. എസ്.സി./എസ്.ടി./അംഗപരിമിത വിഭാഗക്കാർക്ക് 100 രൂപ. ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ. ഉദ്യോഗാർഥികൾ തങ്ങളുടെ ഫോട്ടോയും കൈയൊപ്പും സ്കാൻ ചെയ്തെടുക്കണം. തുടർന്ന് www.sbi.co.in എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ (ഡോക് വെർഷൻ), ഐ.ഡി. പ്രൂഫ് (പി.ഡി.എഫ്.), ജനനത്തീയതി തെളിയിക്കുന്ന രേഖ (പി.ഡി.എഫ്.) മാർക്ക് ലിസ്റ്റുകൾ (പി.ഡി.എഫ്) മുൻപരിചയ സർട്ടിഫിക്കറ്റുകൾ (പി.ഡി.എഫ്.) എന്നിവയും അപ്ലോഡ് ചെയ്യണം. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി: നവംബർ 22.