കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോർപറേറ്റ് ഓഫീസിൽ രണ്ടുവർഷത്തേക്കുള്ള ഒരു ഒഴിവാണ് ഉള്ളത്.യോഗ്യത: 1. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്).അപേക്ഷ അയക്കേണ്ട വിധം:വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം1. ബയോഡേറ്റ 2. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ 3. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയുമായി സീൽ ചെയ്ത കവർ 15 ദിവസത്തിനുള്ളിൽ ലഭിച്ചിരിക്കണം.അപേക്ഷ അയക്കേണ്ട വിലാസം:കവറിനുപുറത്ത് 'ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ടെക്നിക്കൽ അസിസ്റ്റന്റ്' എന്ന് രേഖപ്പെടുത്തുക.വെബ്സൈറ്റ് : welfarepension.lsgkerala.gov.in/