ali-akbar

കൊടുങ്ങല്ലൂർ: ഹൈന്ദവ സമൂഹത്തെ ജാതി വർണ്ണ വ്യവസ്ഥയുടെ പേര് പറഞ്ഞ് വിഭജിച്ചു നിറുത്താനാണ് കമ്മ്യൂണിസ്റ്റുകളുടെ ശ്രമമെന്നും ഈ കുതന്ത്രത്തിൽ പെട്ട് നട്ടെല്ല് കുനിച്ച് കഴിയുകയായിരുന്ന ഹിന്ദുവിന് നിവർന്നു നിൽക്കാനുള്ള അവസരമാണ് അയ്യപ്പസ്വാമിയൊരുക്കിയിരിക്കുന്നതെന്നും സംവിധായകൻ അലിഅക്ബർ പറഞ്ഞു. ഇതുണ്ടാക്കിയ ഹൈന്ദവൈക്യം താൽക്കാലികമാകരുതെന്നും ശബരിമല കർമ്മസമിതി ഒ.കെ ഹാളിൽ സംഘടിപ്പിച്ച അയ്യപ്പഭക്തജന മഹാ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എ.പി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.എം.എസ് സംസ്ഥാന ഉപദേശക സമിതിയംഗം ടി.വി. ബാബു വിശിഷ്ടാതിഥിയായി. ഭാരതീയ വിചാര കേന്ദ്രം മദ്ധ്യമേഖല സംഘടനാ സെക്രട്ടറി ഷാജി വരവൂർ മുഖ്യ പ്രഭാഷണം നടത്തി. ജീവൻ നാലുമാക്കൽ, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. 23 സാമുദായിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.