narendra-modi

ന്യൂഡൽഹി: ദീപാവലി ആഘോഷ​ങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥ് ശിവക്ഷേത്രത്തലെ പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷം സമീപത്തെ ഇന്ത്യാ-ചൈനാ അതിർത്തിയിലെ ഹർസിൽ പട്ടാള ക്യാമ്പിലെത്തി. സൈനികരുമായി സംസാരിച്ച അദ്ദേഹം ദീപാവലി ആശംസകൾ അർപ്പിക്കുകയും എല്ലാവർക്കും മധുരം വിളമ്പുകയും ചെയ്തു.

'ദീപാവലി പ്രകാശങ്ങളുടെ ആഘോഷമാണ്, പ്രകാശം ഇരുട്ടിനെയും ഭയത്തിനെയും അകറ്റുന്നു. അതിർത്തിയിൽ ജോലി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മാത്രമല്ല 125 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ് നിങ്ങൾ സംരക്ഷിക്കുന്നത്' മോദി സൈനികരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിക്ക് ദീപാവലി ആശംസകളർപ്പിച്ച് ട്വീറ്റ് ചെയ്തത് വാ‌ർത്തയായിരുന്നു. ഇന്ന് രാവിലെ ജനങ്ങൾക്ക് ആശംസകളറിയിച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തിരുന്നു.