hrithik-roshan

ബോളിവുഡിനെ അമ്പരപ്പിച്ച വിവാഹമോചനങ്ങളിൽ ഒന്നായിരുന്നു താരദമ്പതികളായ ഹൃത്വിക് റോഷന്റെയും സൂസെയ്ൻ ഖാന്റെയും. 14 വർഷം നീണ്ട ദാമ്പത്യം നിയമപരമായി അവസാനിപ്പിച്ചെങ്കിലും ഇരുവരുടെയും സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് സൂസെയ്നിന്റെ അച്ഛനും മുൻകാല നായകനുമായ സഞ്ജയ്ഖാന്റെ അഭിപ്രായം. തന്റെ മകൾ ഹൃത്വിക്കിനൊപ്പം വീണ്ടും ഒന്നിക്കുമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സഞ്ജയ് ഖാൻ പറയുന്നത്.

സൂസെയ്നാണ് ഹൃത്വിക്കിൽ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത്. അതിനുള്ള കാരണം എന്താണെന്ന് ഒരിക്കലും മകളോട് ചോദിച്ചിട്ടില്ല. ഹൃത്വിക്ക് എനിക്ക് എന്നും പ്രിയപ്പെട്ടവനാണ്. മരുമകൻ അല്ലാത്തത് കൊണ്ട് അതൊരിക്കലും മാറാൻ പോകുന്നില്ല. എന്റെ പേരക്കുട്ടികളുടെ അച്ഛനാണ് അദ്ദേഹം എന്നാണ് സഞ്ജയ് പറയുന്നത്. ഇദ്ദേഹത്തിന്റെ ആത്മകഥയായ ദി ബെസ്റ്റ് മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫിന്റെ ഫസ്റ്റ്ലുക്ക് ഹൃത്വിക് ആരാധകർക്കായി ട്വിറ്ററിൽ പങ്കുവച്ചിരുന്നു.