cctv-camera

ന്യൂഡൽഹി: മദ്യലഹരിയിലായിരുന്ന യുവാവ് ദീപാവലി ആഘോഷിച്ചത് 18 വാഹനങ്ങൾക്ക് തീയിട്ടുകൊണ്ടായിരുന്നു. ദക്ഷിണ ഡൽഹിയിൽ മദൻ നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 14ബൈക്കുകളും 4കാറുകളുമാണ് ഇയാൾ തീയിട്ട് നശിപ്പിച്ചത്,​ പൊലീസ് പറഞ്ഞു.സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന സി.സി.ടി.വി കാമറയിൽ നിന്ന് പ്രതി വാഹനം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.ബൈക്കിന്റെ ഫ്യുവൽ പൈപ്പ് ഊരിയാണ് തീവെക്കുന്നത്. ആറോളം ബൈക്കുകളിലാണ് ഇത്തരത്തിൽ തീവെച്ചത്. പെട്രോൾ പുറത്തേക്ക് പടർന്നതിനാലാകാം തീ മറ്റുവാഹനങ്ങളിലേക്ക് പടർന്നത്. തീ വെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു.

പ്രതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

@DelhiPolice on the lookout for this man who set more than a dozen vehicles on fire a night before Diwali in south Delhi. @TOIDelhi pic.twitter.com/2sQ4bfzEiQ

— Sidharth Bhardwaj (@SidharthTOI) November 7, 2018