നീലച്ചിത്രങ്ങളിലെത്തുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും സിനിമയിൽ മുഖം കാണിക്കാനുള്ള അതിയായ ആഗ്രഹത്തെ പിന്തുടർന്നെത്തി പെട്ടുപോകുന്നവരാണ്. എന്നാൽ, കൊളംബിയക്കാരിയായ നീലച്ചിത്രനായിക യുഡി പിനേയുടെ കഥ കേട്ടാൽ ആരുമൊന്ന് ഞെട്ടും. എട്ടുവർഷം കന്യാസ്ത്രീയാകാൻ വേണ്ടി പഠിച്ചിട്ട് ഒടുവിൽ അത് വേണ്ടെന്ന് വച്ചിട്ടാണ് യുഡി എന്ന 22കാരി നീലച്ചിത്രനായികയാകുന്നത്.
കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് യുഡി. കന്യാസ്ത്രീയാകാനാഗ്രഹിച്ച് കുട്ടിക്കാലം മുതൽ കോൺവെന്റിലാണ് അവർ ചിലവഴിച്ചിരുന്നത്. പത്താം വയസിൽ സ്‌കൂൾ കാലഘട്ടം മുതലാണ് ഇവർ കന്യാസ്ത്രീകൾക്കൊപ്പം ചേർന്നത്. പക്ഷേ, കോൺവെന്റിൽ ജോലി ചെയ്തിരുന്ന യുവാവുമായി യുഡി അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ജോലിയും ഇയാൾക്കുണ്ടായിരുന്നു. ഇയാളുമായുള്ള ബന്ധമാണ് തന്നെ പോൺ സിനിമകളിലേക്ക് എത്തിച്ചതെന്ന് പറയുന്നു ഈ ചൂടൻതാരം. ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇതിൽ ഞാൻ സന്തോഷവതിയാണ്. പള്ളിയിൽ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകാറുണ്ട്. പുരോഹിതർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പിന്മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുഡിയുടെ നിലപാട്.