kamal-hassan

ചിയാൻ വിക്രമിന്റെ 56 ആമത്തെ ചിത്രം നിർമ്മിക്കുന്നത് കമൽഹാസൻ. 'കദരംകൊണ്ടേൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കമൽഹാസനാണ് പുറത്ത്‌ വിട്ടത്. പോസ്റ്ററിലെ വിക്രമിന്റെ മരണമാസ് ലുക്കിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. സാൾട്ട്&പെപ്പ‌ർ ലുക്കിലാണ് വിക്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരീക്ഷണത്തിന്റെ കാര്യത്തിൽ കമൽഹാസന് സമാനമാണ് വിക്രം. അന്യൻ,​ ഐ പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് എം സെൽവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ചിത്രം 'ബ്രെത്ത്' ന്റെ റീമേക്കാണ് കദരം കൊണ്ടേൻ എന്ന് നേരത്തേ പ്രചരണങ്ങൾ വന്നിരുന്നു. എന്നാൽ ഈ വാർത്തക‍ൾ നിഷേധിച്ചുകൊണ്ട് അണിയറ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. കദരം കൊണ്ടേനിന്റെ ചിത്രീകരണം മലേഷ്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കമൽഹാസൻ ഉണ്ടാകുമോ എന്നുള്ള കാര്യം ഇനിയും വ്യക്തമല്ല. ചിയാൻ വിക്രം നായകനാകുന്ന ചിത്രത്തിൽ പൂജാ കുമാറാണ് നായിക. അക്ഷരാ ഹാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Here's the First Look of #கடாரம்கொண்டான் #KadaramKondan#RKFI45 #Chiyaan56 pic.twitter.com/zhLJuBp4uU

— Kamal Haasan (@ikamalhaasan) November 6, 2018


കമൽ ഹാസൻ നായകനായെത്തിയ തൂങ്കാവനം സംവിധാനം ചെയ്ത‌തും രാജേഷ് എം സെൽവയായിരുന്നു. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ജിബ്രാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രാജ്കമൽ ഫിലിംസിന്റെ 45 ആം ചിത്രമാണ് 'കദരം കൊണ്ടേൻ'.
വിക്രമിന്റേതായി അവസാനം പുറത്തിറങ്ങിയത് സാമി 2 ആയിരുന്നു.