തിരക്കുകൾ ഏറെയുണ്ടെങ്കിലും ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാവായ ഗൗരിയമ്മ തന്നെക്കുറിച്ച് തിരക്കി എന്ന് അറിഞ്ഞപ്പോൾ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്. എന്നാൽ ഇഷ്ടക്കാരോട് കുറച്ച് അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തി സംസാരിക്കുന്ന ഗൗരിയമ്മ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല തന്നോടൊന്നു ഫോൺ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാൻ ഞാൻ പറഞ്ഞില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഗൗരിയമ്മ സ്വീകരിച്ചത്. സംസാരത്തിനിടയിൽ താൻ ഒരു ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ ഗൗരിയമ്മയയുടെ പ്രതികരണം ഇങ്ങനെ എന്നാൽ താൻ വേഗം ചെല്ലൂ... മന്ത്രി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.