തിരുവനന്തപുരം: അനധികൃതമായി ബ്രൂവറികൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഗവർണർ ജസ്‌റ്റിസ് പി.സദാശിവം വ്യക്തമാക്കി. കേസിലെ ഹൈക്കോടതി വിധി കൂടി പരിഗണിക്കുമ്പോൾ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്. സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിലാണ് ഗവർണറുടെ മറുപടി.
മന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരെ അന്വേഷണം നടത്തണമെങ്കിൽ ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിനായി മൂന്ന് തവണ പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടിരുന്നു. എന്നാൽ ഹൈക്കോടതി തീർപ്പാക്കിയ കേസിൽ ഇനി അന്വേഷണം വേണ്ടെന്നായിരുന്നു ഗവർണറുടെ നിലപാട്.