neyyattinkara-murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ എസ്.പി അശോക് കുമാറാണ് ഇതുസംബന്ധിച്ച് ഡി.ജി.പിയ്‌ക്ക് റിപ്പോർട്ട് നൽകിയത്. കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനും നിർദ്ദേശമുണ്ട്. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്നാണ് റിപ്പോർട്ടിലുള്ളത്.

അതേസമയം, ഹരികുമാറിനെതിരെ ഇന്നു തന്നെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്. പ്രതി കേരളത്തിൽ നിന്ന് അന്യ സംസ്ഥാനത്തേക്ക് കടന്നതായി വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ലുക്ക്ഔട്ട് നോട്ടീസ്.