ന്യൂഡൽഹി: വളരെ കുറച്ച് ദിവസങ്ങളായി ശശി തരൂർ എം.പി പൊതുപരിപാടികളിൽ നിന്ന് മാറിനിന്നത് വളരെ ചർച്ചയായിരുന്നു. പലരും കിംവദന്തികൾ പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. അതിനെല്ലാം തടയിട്ടുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.'എന്റെ പേരിലുള്ള എല്ലാ അമിത സങ്കൽപ്പങ്ങളും മാറ്റിക്കോളൂ ഞാൻഅപ്രത്യക്ഷനായതല്ല, ശാരീരികാസ്വാസ്ഥ്യം മൂലം വിശ്രമത്തിലാണ്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ വരുന്ന മൂന്ന് ദിവസത്തേക്കുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ ഫോൺ കാളുകളൊന്നും എടുക്കാൻ സാധിക്കില്ലെന്നും കുപ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അംഗങ്ങളെ അനുമോദിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ എല്ലാവർക്കും ട്വിറ്ററിലൂടെ ദീപാവലി ആശംസകൾ നേരുകയും ചെയ്തു.