police-dog

മയക്കുമരുന്നുകൾ മണം പിടിച്ച് കണ്ടെത്തുന്ന നർക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃർ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയിൽ ഒരു നർക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെൽമ എന്ന നായയാണ് പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയിൽ ചേർന്നത്. ഡെൽമയ്ക്ക് ഒരുവയസ്സ് മാത്രമാണ് പ്രായം. എന്നാൽ ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കിയ ട്രെയിനിംഗിൽ ഇവൾ സ്വന്തമാക്കിയത് നിരവധി ബഹുമതികളാണ്.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ഡെൽമയിൽ പൊലീസിനുള്ളത്.ജില്ലയിലുള്ള എല്ലാ മയക്കുമരുന്ന് വേട്ടയിലും ഡെൽമയുടെ സാന്നിദ്ധ്യമുണ്ടാകും. ഉദ്യോഗസ്തരായ മനോജ്,​ ബിജു എന്നിവരാണ് ഡെൽമയുടെ പരിശീലകർ. ഒൻപത് വയസ്സ് വരെയാകും ഡെൽമയുടെ സേവനം പൊലീസിന് ലഭ്യമാകുക.