car
Rent A Car

കൊച്ചി: മാരുതി സുസുക്കിയുടെ പ്രമുഖ ഡീലറായ ഇൻഡസ് മോട്ടോഴ്‌സ് 'ഇൻഡസ് ഗോ" എന്ന റെന്റ് എ കാർ സേവനത്തിന് കേരളത്തിൽ തുടക്കമിട്ടു. 24 മണിക്കൂർ അസിസ്‌റ്റൻസ്, പിക്കപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യം, കുറഞ്ഞ സെക്യൂരിറ്റി നിക്ഷേപം, അതിവേഗ റീഫണ്ട് എന്നിവ ഇൻഡസ് ഗോയുടെ മികവുകളാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പി.വി. അബ്‌ദുൾ വഹാബ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ സംയോജിത, അംഗീകൃത റെന്റ് എ കാർ സർവീസാണിത്.

മണിക്കൂർ, ദിവസം, ആഴ്‌ച എന്നിങ്ങനെ യാത്രികരുടെ ആവശ്യാർത്ഥം റെന്റ് എ കാർ ഓൺലൈനിൽ ബുക്ക് ചെയ്യാം. എല്ലാ വാഹനങ്ങളും ഇൻഷ്വർ ചെയ്‌തവയാണ്. പ്രീമിയം ലക്ഷ്വറി വാഹനങ്ങൾ, സ്‌മാർട്ട് എക്‌സിക്യൂട്ടീവ് സെഡാനുകൾ, എസ്.യു.വികൾ തുടങ്ങിയ വാഹനങ്ങളിൽ ഇൻഡസ് ഗോയിൽ ലഭ്യമാണ്.