ജൂലായിൽ നടത്തിയ രണ്ടാം വർഷ ബി.ഡി.എസ് ഡിഗ്രി റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ പതിനേഴിനകം അപേക്ഷിക്കണം.
ടൈംടേബിൾ
പന്ത്രണ്ട് മുതൽ ആരംഭിക്കുന്ന സെക്കൻഡ് ബി.എ.എം.എസ് ഡിഗ്രി റഗുലർ (2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പതിമ്മൂന്നു മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി )പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.