yogi-

ലക്നൗ: പുതുതായി ശ്രീരാമ പ്രതിമ നിർമ്മിക്കുമെന്നും അത് അയോദ്ധ്യയിലേക്കുള്ള ദിശാസൂചകമായി മാറുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.ദീപാവലിയോടനുബന്ധിച്ചാണ് യോഗി ഇക്കാര്യം പറഞ്ഞത്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാകും പ്രതിമ നിർമ്മിക്കുക.ലഭ്യമാകുന്ന സ്ഥലത്തിനനുസരിച്ച് ഇതിന്റെ മറ്റു വിശദാംശംങ്ങൾ തീരുമാനിക്കും. ഒരു ക്ഷേത്രത്തിനുള്ളിലായിരിക്കും പ്രതിമ നിർമ്മിക്കുക. തർക്ക പ്രദേശമായ രാമജന്മഭൂമിയിൽ ക്ഷേത്ര നിർമാണം സംബന്ധിച്ച ചോദ്യത്തിന്. അവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നു. അവിടെ ഇനിയും ഉണ്ടാകും. അതേ സമയം ഭരണഘടയുടെ പരിധിക്കുള്ളിൽ നിന്നുക്കൊണ്ടാകുമിതെന്നും യോഗി പറഞ്ഞു. അയോധ്യയിൽ രാമ പ്രതിമ നിർമ്മിക്കുമെന്ന സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും തുടർപ്രവർത്തനങ്ങൾ നടന്നിരുന്നില്ല.മൂന്നു ദിവസത്തെ ദീപാവലി ആഘോഷങ്ങൾക്കു ശേഷം ചൊവ്വാഴ്ച നടന്ന സമാപന ചടങ്ങിൽ രാമ പ്രതിമ സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും ക്ഷേത്ര നഗരിയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമാണ് ചടങ്ങിൽ യോഗി പ്രസംഗിച്ചത്.