a-pathmakumar

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജി പരിഗണിക്കുമ്പോൾ മുതിർന്ന അഭിഭാഷകനെ നിയോഗിക്കുമെന്ന കാര്യം പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ‌് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. പുനപരിശോധനാ ഹർജി ഈ മാസം 13ന് പരിഗണിക്കാനിരിക്കെയാണ് മുതിർന്ന അഭിഭാഷകനെ നിയോഗിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം. കൂടാതെ യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡ് തീരുമാനത്തെടുത്തു.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിൽ ആചാരലംഘനമില്ലെന്നും ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നും ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. ഇതിന് പിന്നാലെ ആചാരലംഘനം നടത്തിയ ശങ്കർദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബി.ജെ.പി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, അടക്കമുള്ളവരാണ് ശങ്കരദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കർ ദാസ് നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.