തിരുവനന്തപുരം: രാഹുൽ ഈശ്വറിനുണ്ടായിരുന്നത് മൂത്രമൊഴിക്കാനുള്ള പ്ലാൻ ബി, സി എന്നിവയാണെങ്കിൽ ആർ.എസ്.എസിനുണ്ടായിരുന്നത് പ്ളാൻ ഡി ആയിരുന്നുവെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് രശ്മി നായർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രശ്മി നായരുടെ രൂക്ഷ വിമർശനം. ബലിദാനി എന്ന വാക്കിനൊപ്പമല്ലാതെ കേരളത്തിൽ വത്സൻ തില്ലങ്കേരിയുടെ പേര് കേട്ടിട്ടുണ്ടാകില്ല. ഇന്നലെയും അങ്ങനെ തന്നെ പദ്ധതി ഒരുക്കിയാണ് ആർ.എസ്.എസ് എത്തിയത്. ആർ. എസ്.എസിനു വേണ്ടി ബലിദാനികളെ സൃഷ്ടിക്കുക സി.പി.എം പ്രവർത്തകരെ കൊല്ലുക, ഇത് രണ്ടും മാത്രമാണ് വത്സന്റെ രാഷ്ട്രീയ പ്രവർത്തനം. ശബരിമലയിൽ ശവം കൊത്തി പറിക്കാനുള്ള പ്ലാൻ ഡി എന്ന പ്ളാൻ ഡത്ത് ആയിരുന്നു ആർ.എസ്.എസിന്. പൊലീസുമായി ഒരു സംഘർഷം ഉണ്ടായിരുന്നുവെങ്കിൽ ക്രിമിനൽ കേസിൽ പ്രതിയല്ലാത്ത ആർ.എസ്.എസ് പ്രവർത്തകനല്ലാത്ത ഒരു യഥാർത്ഥ ഭക്തന്റെ ശവം ശബരിമലയിൽ ആർ.എസ്.എസ് വീഴ്ത്തീയേനെ. അതിന്റെ തുടർച്ചയായി സംസ്ഥാന മുഴുവൻ കലാപം അഴിച്ചു വിട്ടേനെ. ഞങ്ങൾക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എന്ന് വത്സൻ ആവർത്തിക്കുന്നത് അതാണ്. വത്സന് നടപ്പാക്കാന്‍ കഴിയുന്ന നടപ്പാക്കി പരിചയമുള്ള ഒരേയൊരു പ്ലാന്‍ കൊലപാതകങ്ങളാണെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ രശ്മി ആരോപിക്കുന്നു.
രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പ്ലാന്‍ ഡി
ബലിദാനി എന്ന വാക്കിനൊപ്പം അല്ലാതെ കേരളത്തില്‍ വത്സന് തില്ലങ്കേരി എന്ന പേര് കേട്ടിട്ടുണ്ടാവില്ല ഇന്നലെയും അങ്ങനെ തന്നെ സംഭവിക്കാന്‍ പദ്ധതി ഒരുക്കിയാണ് RSS എത്തിയത്. RSSനു വേണ്ടി ബലിദാനികളെ സൃഷ്ടിക്കുക സിപിഎംപ്രവര്‍ത്തകരെ കൊല്ലുക ഇത് രണ്ടും മാത്രമാണ് വത്സന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. രാഹുല്‍ ഈശ്വറിനുണ്ടായിരുന്നത് മൂത്രമൊഴിക്കാനുള്ള പ്ലാന്‍ ബി സി എന്നിവ ആയിരുന്നു എങ്കില്‍ RSSന് ഉണ്ടായിരുന്നത് പ്ലാന്‍ ഡി ആയിരുന്നു പ്ലാന്‍ ഡത്ത് . ശബരിമലയില്‍ ശവം കൊത്തി പറിക്കാന്‍ പറന്നിറങ്ങിയ കഴുകനായിരുന്നു വത്സന് . പോലീസുമായി ഒരു സംഘര്‍ഷം ഉണ്ടായിരുന്നു എങ്കില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലാത്ത RSS പ്രവര്ത്തകന് അല്ലാത്ത ഒരു യഥാര്‍ത്ഥ ഭക്തന്റെ ശവം ശബരിമലയില്‍ വീഴ്ത്തിയേനെ RSS. അതിന്റെ തുടര്‍ച്ചയായി സംസ്ഥാനം മുഴുവന്‍ കലാപം അഴിച്ചു വിട്ടേനെ. ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു എന്ന് വത്സന് ആവര്‍ത്തിക്കുന്നത് അതാണ് വത്സന് നടപ്പാക്കാന്‍ കഴിയുന്ന നടപ്പാക്കി പരിചയമുള്ള ഒരേയൊരു പ്ലാന്‍ മരണമാണ് കൊലപാതകങ്ങളാണ്.