cpi

റായ്പുർ: വാർഡ് മെമ്പറുടെ ഭർത്താവായ സി.പി.ഐ പ്രവർത്തകനെ നക്സലുകൾ കൊലപ്പെടുത്തി. ച‌ത്തീസ്ഗഢിലെ സുഖ് ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൽമു ധുർവ എന്ന സി.പി.ഐ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്‌കോ ഗ്രാമ പഞ്ചായത്ത് അംഗമാണ്. സംഘമായെത്തിയ നക്സലുകൾ വടികളും മരക്കഷണങ്ങളും ഉപയോഗിച്ച് അടിച്ച്കൊല്ലുകയായിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നക്സലുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ 12ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സുഖ് ജില്ലയിലെ കോന്റ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. നക്സൽ ബാധിത മണ്ഡലങ്ങളിൽ ഉൾപ്പെട്ടതാണ് കെന്റയും.