virat-kohli

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും നായകൻ കൊഹ്‌ലിയെയും വിമർശിച്ച ക്രിക്കറ്റ് ആരാധകനോട് ഇന്ത്യയെ ഇഷ്ടമല്ലാതെ ഇന്ത്യയിൽ താമസിക്കുന്നത് എന്തിനാണെന്ന് മറുപടി കൊടുത്ത വിരാട് കൊഹ്‌ലിക്ക് കടുത്ത ട്രോൾ പ്രഹരം. ട്വിറ്ററിൽ ആരാധകരുമായി സംവദിക്കുന്ന വീഡിയോ സെഷനിലാണ് തന്നെയും ഇന്ത്യൻ ടീമിനെയും ഇഷ്ടമല്ലാന്ന് പറഞ്ഞു തുടങ്ങിയ ആരാധകന്റെ ട്വീറ്റ്. പിച്ചിൽ രോഷാകുലനായി പ്രതികരിക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലി കൊഹ്‌ലി ഇവിടെയും പ്രകടമാക്കി. ഇന്ത്യക്കാരെ ഇഷ്ടമല്ലാത്ത ആൾ ഇന്ത്യയിൽ താമസിക്കാൻ പാടില്ല എന്നാണ് ഇതിന് മറുപടിയായി കൊഹ്‌ലി പറഞ്ഞത്.

എന്നാൽ കൊഹ്‌ലിയുടെ പ്രതികരണം ട്വിറ്രർ ലോകത്തെയാകെ ചൊടിപ്പിച്ചു. അന്യ രാജ്യത്ത് പോയി കല്ല്യാണം നടത്തുകയും മറ്റു കായിക ഇനങ്ങളിൽ അന്യ രാജ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കൊഹ്‌ലി ഇങ്ങനെ സംസാരിക്കുന്നത് ശരിയായ യുക്തിയല്ല എന്നാണ് പലരുടെയും വിമർശനം. അപക്വമായ വാക്കുകളാണ് ഇന്ത്യൻ നായകനിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ട്.

Is #Kohli asking his non-Indian fans to leave their country and come to India🤔🤔.. Or to sort their priorities? #WTF pic.twitter.com/tRAX4QbuZI

— H (@Hramblings) November 6, 2018

So that’s the way to reply?
Why is he behaving like a politician & why the hell that fan should leave the country just bcz he likes some other cricketer?
Indians do lack sportsmanship spirit they said well said, Fans were pathetic from the start & Now kohli is becomin 1 too

— Mr.Anonymous🤴🏻 (@imtheguy007) November 6, 2018


എന്നാൽ വിരാടിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. തന്റെ കഴിവിനെ കുറ്റം പറഞ്ഞ ഒരു വിരോധിയോടുള്ള മറുപടി മാത്രമാണതെന്നാണ് ചിലരുടെ പക്ഷം. വൈകാരികമായ മറുപടിയാണ് വിരാടിന്റേത്,​ അതിൽ കൂടുതലൊന്നും അയാൽ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നവരുമുണ്ട്.

That person just said he likes watching Eng and Aus batsmen more than Indians... So what's wrong in it? I think Virat got emotional here and got it completely wrong... Given the fact he's a master of his art, I'll give benefit of the doubt....

— Zaki Haider (@mzakihaider) November 6, 2018


വിൻഡീസിനെതിരായ ഏകദിന പരമ്പര ജയത്തിന് ശേഷം അവധിയിലുള്ള കൊഹ്‌ലിക്ക് കയ്പ്പുള്ള അനുഭവമായി മാറുകയാണ് ഇത്.