ഗോൾ : ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ടിന് ഗോളിൽ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ്.
ആദ്യ ഇന്നിംഗ്സിലെ ഇംഗ്ളണ്ട് സ്കോറായ 342 റൺസിനെതിരെ മറുപടിക്കിറങ്ങിയ ലങ്ക രണ്ടാം ദിനമായ ഇന്നലെ 203 ന് ആൾ ഒൗട്ടായി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 38 റൺസെടുത്തിട്ടുണ്ട്
ആദ്യദിനം 321/8 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ട് രണ്ടാംദിവസം രാവിലെ ആറ് ഒാവറുകൾ കൂടിയേ ബാറ്റുചെയ്തുള്ളു തലേന്ന് 87 റൺസുമായി നിന്ന വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് അരങ്ങേറ്റ സെഞ്ച്വറി (107) തികച്ചതായിരുന്നു ഇംഗ്ളണ്ട് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്.
മറുപടിക്കിറങ്ങിയ ലങ്കയെ നാല് വിക്കറ്റ് വീഴ്ത്തിയ മൊയീൻ അലിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ലീച്ചും ഒാരോ വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണും കുറാനും ചേർന്നാണ് തകർത്തത്
40/4 എന്ന നിലയിലായിരുന്ന ആതിഥേയരെ ഏഞ്ചലോ മാത്യൂസ് (52), ക്യാപ്ടൻ ചാന്ദിമൽ (33) , ഡിക്ക്വെല്ല (28), ദിൽരുവാൻ പെരേര (21) എന്നിവർ ചേർന്നാ് 203 വരെയെങ്കിലും എത്തിച്ചത്