വെൺമണി: ചെങ്ങന്നൂരിന് സമീപം വെൺമണിയിൽ ഡി.വൈ.എഫ്.ഐയും യുവമോർച്ചയും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മൂന്ന് യുവമോർച്ച പ്രവർത്തകർക്കും രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് നാളെ സി.പി.എമ്മും എൻ.എസ്.എസ് കരയോഗ സംരക്ഷണസമിതിയും വെൺമണിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.