കൊച്ചി: നടൻ ദിലീപിന് താത്കാലികമായി പാസ്‌പോർട്ട് നൽകാൻ കോടതി ഉത്തരവ്. വിസ നേടാൻ പാസ്‌പോർട്ട് സമർപ്പിക്കണമന്ന എന്ന ദിലീപിന്റെ അഭിഭാഷകരുടെ വാദം അംഗീകരിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താത്കാലികമായി പാസ്‌പോർട്ട് നൽകാൻ ഉത്തരവിടുകയായിരുന്നു. നവംബർ 15 മുതൽ ഡിസംബർ 31 വരെ സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ദിവസം ദിലീപിന്റെ അപേക്ഷയെ വാദിഭാഗം എതിർത്തിരുന്നു. എന്നാൽ വിസ ലഭിക്കുന്നതിലേക്കായി താത്കാലികമായി പാസ്‌പോർട്ട് നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. വാദിഭാഗത്തിന്റെ ഹർജിയിലുള്ള തീരുമാനത്തിനായി കേസ് നവംബർ ഒൻപതിലേക്ക് മാറ്റി. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന കേസിൽ ദിലീപ് കോടതി വിചാരണ നേരിടുകയാണ്.