laddu-malayalam-movie

ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലഡു 16ന് റിലീസ് ചെയ്യും.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ ജോർജ്ജ്. കെ ഡേവിഡാണ്. പുതുമുഖം ഗായത്രി അശോക് നായികയാവുന്നു.


ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സാജു നവോദയ, മനോജ് ഗിന്നസ്, നിഷാ സാരംഗ്, സയന സുനിൽ എന്നിവർക്കൊപ്പം തമിഴ് നടൻ ബോബി സിൻഹയും താരനിരയിൽ അണിനിരക്കുന്നു. സാഗർ സത്യൻ തിരക്കഥയെഴുതുന്ന റൊമാന്റിക് കോമഡി ചിത്രമായ ലഡുവിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറാണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം നൽകുന്നു. പി.ആർ.ഒ: എ.എസ്. ദിനേശ്.