ബേവാച്ച്, എ കിഡ് ലൈക്ക് ജേക്ക് എന്നിവയ്ക്ക് ശേഷം പുതിയ ഹോളിവുഡ് ചിത്രവുമായി എത്തുകയാണ് പ്രിയങ്ക ചോപ്ര.
ടോഡ് സ്ട്രൗസ് സംവിധാനം ചെയ്യുന്ന ഈസിന്റ് ഇറ്റ് റൊമാന്റിക് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ട്രെയിലറിൽ മൂന്ന് തവണ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാരം കൂടിയ ഒരു സ്ത്രീയുടെ കഥ പറയുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ഈസിന്റ് ഇറ്റ് റൊമാന്റിക്.
റീബൽ വിൽസൺ നായികയാകുന്ന ഇതിൽ ഇസബെല്ല എന്ന യോഗ അംബാസിഡറുടെ വേഷമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യും.
ന്യൂ ലൈൻ സിനിമ, ബ്രോൺ ക്രിയേറ്റീവ് എന്നിവ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വാർണർ ബ്രോസ് പിക്‌ചേഴ്സ് വിതരണം ചെയ്യും.