mission-mangal

തെന്നിന്ത്യൻ താരം നിത്യാ മേനോൻ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അക്ഷയ് കുമാർ നായകനാകുന്ന മിഷൻ മംഗൾ എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കുന്നത്. ജഗൻ സാക്ഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിദ്യാ ബാലൻ, സൊനാക്ഷി സിൻഹ, തപ്സി പാനു, കൃതി കുൽക്കർണി, ഷർമൻ ജോഷി തുടങ്ങിവർ അഭിനയിക്കുന്നു. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഫോക്സ് സ്റ്റുഡിയോസും കേപ് ഒഫ് ഗുഡ് മൂവീസും ചേർന്നാണ് നിർമ്മാണം. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് റിപ്പോർട്ടുകളുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി സൂപ്പർഹിറ്റ് ചിത്രം പാഡ്മാൻ ഒരുക്കിയ ആർ. ബാൽക്കിയാണ് ഇതിന്റെ കോ ഡയറക്ടർ. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ് നിത്യയുടെ പുതിയ മലയാള ചിത്രം.